പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി; കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് ഉത്തരവ് ബാധകമല്ല

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി; കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് ഉത്തരവ് ബാധകമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി എകീകരിച്ച് ധന വകുപ്പ് ഉത്തരവ് ഇറക്കി.നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.


കെ എസ് ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. ഈ മൂന്നു സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും.നിലവില്‍ 122 പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ആറ് ധനകാര്യ കോര്‍പറേഷനും ഈ ഉത്തരവ് ബാധകമായിരിക്കും.

സെക്രട്ടേറിയേറ്റിലടക്കം അടക്കം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട് എന്നാല്‍ യുവജന സംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.