കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്. തുടര്‍ച്ചയായ അഞ്ച് മാസത്തിനു ശേഷമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് അനുഭവപ്പെട്ടത്. പെട്രോള്‍ ലിറ്ററിന് 43 പൈസയും ഡീസല്‍ ലിറ്ററിന് 41 പൈസയുമാണ് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞതാണ് വില കുറയാന്‍ കാരണം. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.59 രൂപയില്‍നിന്ന് 105.16 രൂപയായും ഡീസലിന് 94.53 രൂപയില്‍നിന്ന് 94.12 രൂപയായും കുറഞ്ഞു. ഇന്ന് കുറഞ്ഞ വിലയില്‍ ഇന്ധനം ലഭിക്കും.