നഗരസഭാ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം; 10.15 മുതല്‍ വൈകുന്നേരം 5.15 വരെ

നഗരസഭാ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം; 10.15 മുതല്‍ വൈകുന്നേരം 5.15 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയി പുനക്രമീകരിച്ചു. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെയാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫീസുകള്‍ക്കും ബാധകമാക്കിയത്.

ഭാവിയില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഈ സമയം ബാധകമായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.