കൊച്ചി: വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ത്രേസ്യാ അവരാ (93) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് വടുതല സെന്റ് ആന്റണീസ് പള്ളിയിൽ.
പരേതനായ കളത്തിപ്പറമ്പിൽ അവരായാണ് ഭർത്താവ്. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ കൂടാതെ മേരി ജോസഫ്, ട്രീസ ജോസഫ് ജോർജ്, ജൂഡ് ആൻസൺ എന്നിവർ മക്കളാണ്. മരുമക്കൾ: ജോസഫ് പൊന്നുപറമ്പിൽ, നീന, പരേതരായ ജോസഫ് തച്ചുതറ, ലിൻസി ജോർജ്.