ബൈക്ക് അപകടം: ആലപ്പുഴയില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബൈക്ക് അപകടം: ആലപ്പുഴയില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: അരൂരില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ച അഭിജിത്തും ആല്‍വിനും അരൂര്‍ മുക്കം സ്വദേശികളും ബിജോയ് ചന്തിരൂര്‍ സ്വദേശിയുമാണ്. അഭിജിത്തും ആല്‍വിനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. ബിജോയ് വര്‍ഗീസ് ആശപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ചന്തിരൂരിലെ ബിജോയിയുടെ ബന്ധൂവീട്ടില്‍ ഒരു ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങില്‍ സംബന്ധിച്ച ശേഷം പോകുമ്പോഴായിരുന്നു അപകടം ഉണ്ടായതെന്നാണ് വിവരം.
ബൈക്ക് സ്‌കൂള്‍ ബസിന് അടിയിലേക്ക് ഇടിച്ചുകയറി തകര്‍ന്ന നിലയിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.