പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ലോണ്‍മേള: നാളെ കൂടി അപേക്ഷിക്കാം

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ലോണ്‍മേള: നാളെ കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: നോർക്കയുടെ ആഭിമുഖ്യത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി കാനറാ ബാങ്കിന്റെറെ സഹകരണത്തോടെ ലോൺ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ലോൺ മേള സംഘടിപ്പിക്കുന്നത്.

നവംബർ 10,11 തീയതികളിൽ കാനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു തൊഴിൽ ചെയ്തു സ്ഥിരമായി മടങ്ങി വന്നവർക്ക് www.norkaroots.org എന്ന വെബ് സൈറ്റിൽ നാളെ വരെ അപേക്ഷകൾ സമർപ്പിക്കാം. നോർക്ക റൂട്സിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്കാണ് ലോൺ മേളയിൽ പങ്കെടുക്കാൻ അവസരം.

നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് (എൻ ഡി പി ആർ ഇ എം) പദ്ധതി പ്രകാരമാണ് ലോൺ നൽകുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും മന്ന് ശതമാനം പലിശ സബ്‌സിഡിയും സംരംഭകർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.