അബുദാബിയിലേക്കുളള പ്രവേശനം, വേണം 12 ആം ദിവസവും കോവിഡ് പിസിആർ ടെസ്റ്റ്

അബുദാബിയിലേക്കുളള പ്രവേശനം, വേണം 12 ആം ദിവസവും കോവിഡ് പിസിആർ ടെസ്റ്റ്

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് റോഡ് മാർഗം പ്രവേശിക്കുന്നവർ തുടർച്ചയായി 12 ദിവസം തങ്ങിയാല്‍ 12 ആം ദിവസം പിസിആർ പരിശോധന നടത്തണം. ദേശീയ അത്യാഹിത ദുരന്തനിവാരണ സമിതിയുടേതാണ് അറിയിപ്പ്. നേരത്തെ എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ നാലാം ദിവസും എട്ടാം ദിവസവുമായിരുന്നു ടെസ്റ്റ് എടുക്കേണ്ടിയിരുന്നത്. തുട‍ർച്ചയായി തങ്ങിയാല്‍ 12 ആം ദിവസവും ടെസ്റ്റ് എടുക്കണമെന്നാണ് പുതിയ നിർദ്ദേശം. എന്നാല്‍ അബുദബിയില്‍ പ്രവേശിച്ച് അന്നുതന്നെ മടങ്ങുന്നവർക്കോ മൂന്ന് ദിവസത്തിനുളളില്‍ മടങ്ങുന്നവർക്കോ പരിശോധന ആവശ്യമില്ല. അതേസമയം ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. വെർച്വല്‍ ആഘോഷങ്ങള്‍ക്ക് മാത്രമാണ് അനുമതി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.