ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല; വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഉടന്‍: കെ സുധാകരന്‍

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല; വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഉടന്‍: കെ സുധാകരന്‍

കണ്ണൂര്‍: ഗവര്‍ണറെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. യൂണിവേഴ്‌സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

ബില്ല് നിയമസഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കും. യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഉടന്‍ യോഗം വിളിക്കും. പല സംസ്ഥാനങ്ങളില്‍ പല തീരുമാനമുണ്ടാകും. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ വേറെ നിലപാടെടുത്തത്. ഇല്ലാത്ത അധികാര പ്രയോഗം ഗവര്‍ണര്‍ നിര്‍ത്തണം. സര്‍ക്കാരും ഗവര്‍ണറും മിതത്വം പാലിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കാനാണ് ഈ ഓര്‍ഡിനന്‍സ് വഴി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.