സര്‍വകലാശാല ഓംബുഡ്സ്മാനെ നിയമിച്ചില്ല: ആറു മാസത്തിനുള്ളില്‍ നിയമനം നടത്തണം; സര്‍ക്കാരിന് ലോകായുക്തയുടെ കര്‍ശന നിര്‍ദേശം

 സര്‍വകലാശാല ഓംബുഡ്സ്മാനെ നിയമിച്ചില്ല: ആറു മാസത്തിനുള്ളില്‍ നിയമനം നടത്തണം; സര്‍ക്കാരിന് ലോകായുക്തയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: സര്‍വകലാശാല ഓംബുഡ്സ്മാനെ നിയമിക്കാത്തതിന് സര്‍ക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. കേരള സാങ്കേതിക യൂണിവേഴ്‌സിറ്റിയില്‍ ഓംബുഡ്‌സ്മാനെ നിയമിക്കാത്തതിലാണ് വിമര്‍ശനമുണ്ടായത്. സര്‍ക്കാര്‍ യു.ജി.സി ചട്ടം പാലിച്ചില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.

ആറു മാസത്തിനുള്ളില്‍ നിയമനം നടത്താന്‍ ലോകായുക്ത സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി. നിയമന ശേഷം ലോകായുക്തയെ ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശം നല്‍കി.

ഉത്തരവിന്റെ പകര്‍പ്പ് നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കാനും രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. 2018 ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.