മലപ്പുറം: നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങാനൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് (15) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
സ്‌കൂള്‍ കഴിഞ്ഞ് വന്ന അഭിഷേക് കളിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ച് അഭിഷേക് തെറിച്ച് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ അഭിഷേക് മരണപ്പെട്ടു.
കല്‍പകഞ്ചേരി ജിവി എച്ച് എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.