ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം: എല്‍ഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും സീറ്റുകള്‍ പിടിച്ചു

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം: എല്‍ഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും സീറ്റുകള്‍ പിടിച്ചു

തിരുവനന്തപുരം: ഇന്നലെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. എല്‍ഡിഎഫില്‍ നിന്ന് ഏഴു സീറ്റുകളും ബിജെപിയില്‍നിന്ന് രണ്ട് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു.

യുഡിഎഫിന്റെ രണ്ട് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായപ്പോള്‍ ആലപ്പുഴയില്‍ ഒരു സീറ്റ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് 15, എല്‍ഡിഎഫ് 12, ബിജെപി രണ്ട് എന്നിങ്ങനെയാണ് സീറ്റ് നില.

വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍, തിരുവനന്തപുരം പഴയകുന്നുമ്മല്‍, ആലപ്പുഴ മുതുകുളം നാലാം വാര്‍ഡ്, കോഴിക്കോട് കിഴക്കോത്ത്, വയനാട് കണിയാമ്പറ്റ ചിത്രമൂല, ആലപ്പുഴ പാണ്ടനാട്, ഇടുക്കി ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം, ആലപ്പുഴ പാലമേല്‍ ആദിക്കാട്ടുകുളങ്ങര തുടങ്ങിയ വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്:

എറണാകുളം പറവൂര്‍ നഗരസഭ പതിനാലാം വാര്‍ഡ്, ഇടുക്കി കഞ്ഞിക്കുഴി പൊന്നെടുത്താല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. സംസ്ഥാനത്തെ 11 ജില്ലകളിലെ 29 തദ്ദേശ വാര്‍ഡുകളില്‍ ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.