കൊച്ചി∙ ആക്രിക്കച്ചവടത്തിന്റെ മറവിൽ 12 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ പുലവത്ത് അസർ അലി, മാടവന റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്.
ഒളിവിലായിരുന്ന ഇരുവരും ഇടപ്പള്ളിയിൽവച്ചാണ് പിടിയിലായത്. വ്യാജ ബില്ലുകളിലൂടെയായിരുന്നു തട്ടിപ്പ്. തട്ടിപ്പിനു പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.