ദോഹ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ഖത്തർ പോസ്റ്റ് ഒഫീഷ്യല്‍ മാച്ച് ബോള്‍ സ്റ്റാമ്പ് പുറത്തിക്കി. ഫിഫയുമായുളള കരാറിന്‍റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. സീരീസിലെ എട്ടാമത്തെ സ്റ്റാമ്പ് ഇഷ്യൂവാണിത്. 15 ഖത്തർ റിയാലിലാണ് സ്റ്റാമ്പ് സെറ്റ് ഇഷ്യൂ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ 20,000 കോപ്പികളും 3000 ഫസ്റ്റ് ഡേ ഇഷ്യൂ കവറുകളും 3000 പോസ്റ്റ് കാർഡുകളും 3000 വിഐപി ഫോള്‍ഡറുകളും അച്ചടിച്ചു. അതേസമയം ഡിസൈൻ സ്റ്റാമ്പ് സെറ്റ് പ്രദർശിപ്പിക്കുന്നതിനായി ഖത്തർ പോസ്റ്റ് പ്രത്യേക വി.വി.ഐ.പി. ഫോൾഡറും നിർമ്മിക്കും.