തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ചീഫ് സെക്രട്ടറി ഇന്ന് രാജ്ഭവന് കൈമാറും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുകയോ രാഷ്ടപതിക്ക് അയയ്ക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
രാഷ്ട്രപതിയ്ക്ക് വിടാന്‍ തക്ക കാരണം ഓര്‍ഡിനന്‍സില്‍ ഇല്ലെന്നാണ് സര്‍ക്കാരിന്റെ നിരീക്ഷണം. രാഷ്ട്രപതിക്ക് അയച്ചാലും നിയമസഭയില്‍ ബില്‍ കൊണ്ടു വരാമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. കഴിഞ്ഞ ബുധനാഴ്ചയാണ് ഓര്‍ഡിനന്‍സിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാലേ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരികയുള്ളൂ. തന്റെ പദവി വെട്ടുന്ന ഓര്‍ഡിനന്‍സ് പരിഗണിക്കില്ലെന്നും രാഷ്ട്രപതിയുടെ അഭിപ്രായത്തിനായി അയയ്ക്കുമെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.