തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വെടിവച്ചാന്‍ കോവിലില്‍ വച്ചായിരുന്നു അപകടം. വിഴിഞ്ഞം ഡിപ്പോയിലെ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. ബസില്‍ ഉണ്ടായിരുന്ന ആര്‍ക്കും തന്നെ പരിക്കില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. വിഴിഞ്ഞത്ത് നിന്നും നാഗര്‍കോവിലിലേയ്ക്ക് പോകുകയായിരുന്നു ബസ്. ടയറിന്റെ സെറ്റോട് കൂടിയാണ് ഇളകിപ്പോയത്. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.
നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.