തിരുവനന്തപുരം: ജര്‍മനിയിലെ ചികില്‍സക്ക് ശേഷം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും എത്തിയത്.
തൊണ്ടയിലെ തകരാറിനു ലേസര്‍ ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയത്. അദ്ദേഹത്തിന് വോയ്‌സ് റെസ്റ്റ് ആവശ്യമാണ്. ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിരുന്നു.
തലസ്ഥാനത്തെ പുതുപ്പള്ളി വീട്ടിലാവും അദ്ദേഹം വിശ്രമിക്കുക. ഡോക്ടര്‍മാര്‍ കര്‍ശന വിശ്രമം നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല.