കൊച്ചിയിലെ കൂട്ടബലാത്സംഗം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചിയിലെ കൂട്ടബലാത്സംഗം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: കൊച്ചിയില്‍ മോഡലായ 19 കാരിയെ കാറില്‍ കൂട്ടമാനഭംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാന്‍കാരി ആണ് പീഡനത്തിന് ഒത്താശ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഡിജെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലായ മോഡലിനെ മൂന്ന് യുവാക്കള്‍ക്കൊപ്പം കാറില്‍ കയറ്റിവിട്ടത് രാജസ്ഥാന്‍ കാരിയാണ്. ഇവരുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ഉണ്ടായ സംഭവമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.