കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി കൊച്ചി ഗോശ്രീ പാലത്തില്‍ വെച്ചാണ് ആക്രമണമുണ്ടായത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചീഫ് ജസ്റ്റിസിന്റെ കാര്‍ തടഞ്ഞു നിര്‍ത്തുകയും 'ഇത് തമിഴ്നാടല്ല' എന്നു പറഞ്ഞ് അതിക്രമം കാണിക്കുകയുമായിരുന്നു.
ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. മുളവുകാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും വധ ശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ടെയ്നര്‍ ലോറി ഡ്രൈവറായ ടിജോയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രതി പുതുവൈപ്പിനില്‍ താമസിക്കുന്ന ഇയാള്‍ക്ക് ഹൈക്കോടതിയിലുള്ള ഏതെങ്കിലും കേസുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു.