കൊച്ചി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ബസിന് വേഗം കുറവായതിനാലാണ് വന്‍ അപകടം ഒഴിവായത്. ചിറ്റൂര്‍ റോഡില്‍ ഷേണായീസ് ജംഗ്ഷന് സമീപം ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം.
എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ ഊരിത്തെറിച്ച് റോഡ് സൈഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിലിടിക്കുകയായിരുന്നു. കാറിന്റെ ഡോറിന് കേടുപാടുകളുണ്ടായി.
ബസില്‍ ഇരുപത് യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.