കെട്ടിടത്തില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു; സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്

കെട്ടിടത്തില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു; സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്

പെരുവനന്താനം: കെട്ടിടത്തില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. അഴങ്ങാട് മണിയാക്കു പാറയില്‍ റോയി മാത്യു ആണ് മരിച്ചത്. 53 വയസായിരുന്നു. കെട്ടിടത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട് ഇളക്കി മാറ്റുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നു കാല്‍ വഴുതി വീഴുകയായിരുന്നു.

അഴങ്ങാട് സെന്റ് ആന്റണീസ് പള്ളി വക കെട്ടിടത്തിന്റെ ഓട് ഇടവക അംഗങ്ങള്‍ ശ്രമദാനമായി പെളിച്ചെടുക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആയിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാര ശുശ്രൂഷകള്‍ നാളെ ( 23-11-2022) ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് അഴങ്ങാട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംസ്‌കാരം.

ഭാര്യ: ജിനി കണയങ്കവയല്‍ പടകൂട്ടിയില്‍ കുടുംബാംഗം.
മക്കള്‍: മിന്നുമോള്‍, അലന്‍, ലിയാമോള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.