മഞ്ചേരിയില്‍ അരക്കോടി രൂപ പിടികൂടി; മലപ്പുറം സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍

മഞ്ചേരിയില്‍ അരക്കോടി രൂപ പിടികൂടി; മലപ്പുറം സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരിയിലെ കെട്ടിടത്തിനുള്ളില്‍ നിന്നും 58 ലക്ഷം രൂപ പിടികൂടി. മുട്ടിപ്പാലം മേഖലയില്‍ നിന്നാണ് അരക്കോടിയോളം രൂപ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്ത് സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായും രാത്രി സമയത്ത് നിരവധി പേര്‍ വന്നു പോകുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. അരക്കോടി രൂപയോടൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നോട്ടെണ്ണുന്ന മെഷീന്‍ ഉള്‍പ്പെടെവ കണ്ടെടുത്ത കൂട്ടത്തില്‍ ഉണ്ട്. കൂടാതെ റസീറ്റ് ബുക്കുകള്‍, കരാര്‍ പേപ്പറുകള്‍, വിവിധ രേഖകള്‍ എന്നിവയും പൊലീസ് പിടികൂടി.

വ്യാജ വാഗ്ദാനം നല്‍കി പലരില്‍ നിന്നായി ഫണ്ടുകള്‍ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അങ്ങാടിത്തുറ സ്വദേശിയായ മുഹമ്മദ് ഷഫീഖ്, കരിങ്കല്‍ത്താണി സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, പെരിന്തല്‍മണ്ണ സ്വദേശി ഹുസൈന്‍, അരനല്ലൂര്‍ സ്വദേശി ഷൗക്കത്തലി എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്.
അതേസമയം പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.