തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുമോയെന്ന് അദ്ദേഹം തന്നെ ചിന്തിക്കണം.
ഇതര മതസ്ഥര്‍ക്ക് എതിരെ ക്രൈസ്തവ സഭ ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. സിപിഎം നേതാക്കള്‍ വിഴിഞ്ഞം സമരത്തെ മോശമായി കാണുന്നുവെന്നും കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാദര്‍ ജേക്കബ് പാലയ്ക്കാപിള്ളില്‍ പറഞ്ഞു.
വിഴിഞ്ഞത്ത് മറ്റ് മത വിഭാഗങ്ങളുടെ വീടുകള്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായെന്നും മതസൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നുമാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞത്.