കട്ടപ്പന: കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ യു.എ.പി.എ ചുമത്തിയ അഞ്ച് പേര്‍ അറസ്റ്റിലായി. മാര്‍ച്ച് 28നാണ് പി.എഫ്.ഐയെ അനുകൂലിച്ച് പ്രകടനം നടത്തിയത്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നത്.
രാമക്കല്‍മേട് സ്വദേശികളായ വെള്ളറയില്‍ അജ്മല്‍ഖാന്‍(33), ഇളംപുരയിടത്തില്‍ അന്‍ഷാദ്(38), വെച്ചിക്കുന്നേല്‍ വി.എ. അജ്മല്‍(38), ഇടത്തറമുക്ക്് ഷാജഹാന്‍ (48), ഇടത്തറമുക്ക് അമീന്‍( 22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്മോന്റെ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
കേസെടുത്ത ശേഷം തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. നവംബര്‍ മൂന്നിന് പ്രതികളില്‍ രണ്ട് പേര്‍ കട്ടപ്പന ഡിവൈ.എസ്.പി.യ്ക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.