ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ രക്ഷപെട്ടത് അത്ഭുതകരമായി

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ രക്ഷപെട്ടത് അത്ഭുതകരമായി

തൃശൂര്‍: വീടിനുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. മാപ്രാണത്താണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് തീ പടര്‍ന്നെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. മാഹിന്റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കില്ലും അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയിലെ ടൈലുകള്‍ പൊട്ടി. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.