പാലക്കാട്: ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച ഏറ്റവും ഉയരം കൂടിയ കട്ടൗട്ട് തകര്‍ന്നു വീണു. പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടാണ് തകര്‍ന്ന് വീണത്. 120 അടി ഉയരത്തിലാണ് പോര്‍ച്ചുഗല്‍ ആരാധകര്‍ കട്ടൗട്ട് സ്ഥാപിച്ചിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് കട്ടൗട്ട് താഴെ വീണത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസമാണ് ഈ കട്ടൗട്ട് സ്ഥാപിച്ചത്. പോര്‍ച്ചുഗല്‍ ഇപ്പോഴും ലോകകപ്പില്‍ വിജയിച്ച് മുന്നേറുന്നതുകൊണ്ട് തന്നെ കട്ടൗട്ട് പുനസ്ഥാപിക്കുമെന്ന് ആരാധകര്‍ വ്യക്തമാക്കുന്നു.