കോഴിക്കോട്: കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് കോര്‍പ്പറേഷന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നും 14.5 കോടി രൂപ തട്ടിയെടുത്തത്.
ജില്ലാ പൊലീസ് കമ്മീഷ്ണറാണ് കേസ് ക്രൈംബ്രാഞ്ചിനു വിടാന്‍ നിര്‍ദേശം നല്‍കിയത്. തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ ലിങ്ക് റോഡ് ശാഖയിലെ മുന്‍ സീനിയര്‍ മാനേജര്‍ കെ.പി റിജിലിനെ ഉടന്‍ കണ്ടെത്തുമെന്ന് അറിയിച്ച കമ്മീഷ്ണര്‍, ബാങ്കില്‍ അക്കൗണ്ടുള്ള മറ്റാരുടെയും പണം നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി.