അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുകുഴി ഊരില്‍ ലക്ഷ്മണന്‍(45) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണന്‍.

രണ്ട് മാസം മുമ്പ് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. പുത്തൂര്‍ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശവാസികളായ മുരുകേശന്‍, സെല്‍വന്‍, പഴനിസ്വാമി, പണലി എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. രണ്ട് ബൈക്കുകളിലായി സഞ്ചരിച്ച ഇവരെ ഊരിനു സമീപത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.