കുമളി: വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് പേര് മരിച്ചു. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പള്ളത്തായിരുന്നു അപകടം.
വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുമളി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.