ഫിറ്റ്‌നസ് തുക കുറച്ചില്ല; സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

ഫിറ്റ്‌നസ് തുക കുറച്ചില്ല; സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്. ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ സമരത്തിനൊരുങ്ങുന്നത്.

ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക 1000 രൂപയില്‍ നിന്ന് 13,500 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നുണ്ടെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ആര്‍ടിഒമാര്‍ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നല്‍കാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.