പട്ടാപ്പകല്‍ കൊച്ചി നഗരത്തില്‍ യുവതിക്ക് നേരെ ആക്രമണം; കൈക്ക് വെട്ടി പരുക്കേല്‍പ്പിച്ചു

പട്ടാപ്പകല്‍ കൊച്ചി നഗരത്തില്‍ യുവതിക്ക് നേരെ ആക്രമണം; കൈക്ക് വെട്ടി പരുക്കേല്‍പ്പിച്ചു

കൊച്ചി: പട്ടാപ്പകല്‍ നഗരത്തില്‍ യുവതിയുടെ കൈക്ക് വെട്ടേറ്റു. ബൈക്കിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് യുവതിയെ വെട്ടിയ ശേഷം കടന്നു കളഞ്ഞത്. രാവിലെ 11ന് ആസാദ് റോഡിലാണ് സംഭവം. ഫാറൂഖ് എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന രണ്ട് യുവതികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം. ഈ രണ്ട് യുവതികളില്‍ ഒരാളുടെ മുന്‍ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാന്‍ ഫാറൂഖ് ശ്രമിച്ചതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന യുവതി തടുക്കുകയായിരുന്നു. ഇന്ന് കഴുത്തിന് വെട്ടാന്‍ തുനിഞ്ഞപ്പോള്‍ യുവതി തടയാന്‍ ശ്രമിച്ചു. ഈ വെട്ട് കൈക്ക് മാറി കൊള്ളുകയായിരുന്നു.

പിന്നാലെയാണ് വെട്ടാനുപയോഗിച്ച കത്തി സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.