ജലനിരപ്പ് ഉയര്‍ന്നു: മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ജലനിരപ്പ് ഉയര്‍ന്നു: മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി.

നിലവില്‍ ജലനിരപ്പ് 140.10 അടിയാണ്. ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 142 അടിയാണ് പരമാവധി സംഭരണശേഷി. 3,000 ത്തോളം ഘനയടി വെള്ളം സെക്കന്റില്‍ ഡാമിലേക്ക് ഒഴുകിയെത്തിയിരുന്നത്.

ഇപ്പോള്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 511 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും 511 ഘനയടിയാണ്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയായണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.