കത്ത് വിവാദം: നഗരസഭയിലെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; മന്ത്രി എം.ബി രാജേഷ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും

കത്ത് വിവാദം: നഗരസഭയിലെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; മന്ത്രി എം.ബി രാജേഷ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. നഗരസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ മന്ത്രി എം.ബി രാജേഷ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. കഴിഞ്ഞ 28 ദിവസമായി നഗരസഭയില്‍ സമരം തുടരുകയാണ്.

തിങ്കളാഴ്ച വൈകിട്ട് നാലിനാണ് മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രനും ഡി.ആര്‍ അനിലും രാജി വയ്ക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഇരുവരും പദവിയില്‍ ഇരുന്നുകൊണ്ട് അന്വേഷണം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

നിലവില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. നാളെ നിയമസഭ ചേരുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.