വള്ളം കളിക്കിടെ വയര്‍ലെസ് സെറ്റ് പമ്പാ നദിയില്‍; മുങ്ങിത്തപ്പി പൊലീസ്

വള്ളം കളിക്കിടെ വയര്‍ലെസ് സെറ്റ് പമ്പാ നദിയില്‍; മുങ്ങിത്തപ്പി പൊലീസ്

ആലപ്പുഴ: വള്ളംകളിക്കിടെ പൊലീസിന്റെ വയര്‍ലെസ് സെറ്റ് വെള്ളത്തില്‍പോയി. ഇന്നലെ ആലപ്പുഴ നീരേറ്റുപുറത്ത് നടന്ന വള്ളം കളിക്കിടെയാണ് പുളിക്കീഴ് പൊലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ പമ്പാനദിയില്‍ വീണത്.

വെള്ളത്തില്‍പോയ വയര്‍ലെസ് സെറ്റുകള്‍ കണ്ടെത്താന്‍ ഇന്ന് രാവിലെ മുതല്‍ പൊലീസ് പമ്പാ നദിയില്‍ തിരച്ചില്‍ നടത്തി. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. തിരുവല്ല ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ധരാണ് തിരച്ചിലിനെത്തിയത്.

സ്റ്റാര്‍ട്ടിങ് പോയിന്റില്‍ സുരക്ഷാ ക്രമീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ വള്ളത്തിലേക്ക് കയറുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് നഷ്ടപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.