തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ശിവപ്രിയ. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപ്, ഹഡില്‍സ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളിലാണ് ശിവപ്രിയ സ്വര്‍ണം നേടിയത്.
11.57 ആണ് ട്രിപ്പിള്‍ ജംപില്‍ ശിവപ്രിയ ചാടിയ ദൂരം. നാട്ടിക ഫിഷറീസ് സ്‌കൂളിലെ താരമാണ് ശിവപ്രിയ.
നേരത്തെ തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ സി.വി. അനുരാഗും പാലക്കാട് പുളിയമ്പറമ്പ് എച്ച്.എസ്.എസിലെ എസ്. മേഘയും വേഗമേറിയ താരകങ്ങളായിയിരുന്നു. 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ 10.90 സെക്കന്‍ഡിലാണ് അനുരാഗ് ഫിനിഷ് ചെയ്തത്. 12.23 സെക്കന്‍ഡില്‍ മേഘയും.