തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പൊലീസുകാരന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി. ക്ലിഫ് ഹൗസിലെ ഗേറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്.
ഇന്ന് രാവിലെ മുഖ്യമന്ത്രി നിയസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഒന്‍പതരയോടെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതീവ സുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതിനാല്‍ വിഷയം ഏറെ ഗൗരവതരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകും.