തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍ നിന്നും തെറിച്ചു വീണ് യുവതിക്ക് ഗുരുതര പരുക്ക്. വര്‍ക്കലയിലാണ് സംഭവം നടന്നത്. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയില്‍ ഷിജിയുടെ മകള്‍ പി.എസ്. സൂര്യമോള്‍ക്കാണ് (20) ഗുരുതരമായി പരുക്കേറ്റത്.
തലയ്ക്ക് പരുക്കേറ്റ സൂര്യയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഇന്ന് രാവിലെ 8:50ന് തിരുവനന്തപുരത്തേക്ക് പോയ ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. ഇടവ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ വീണ് കിടന്ന കുട്ടിയെ പ്രദേശവാസികളാണ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയുടെ നില അതീവ ഗുരുതരമല്ലെന്ന് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. യുവതിയുടെ ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വെച്ചാണ് ആളെ തിരിച്ചറിഞ്ഞത്. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. റെയില്‍വെ പൊലീസ് അന്വേഷണം തുടങ്ങി.