ക്ഷീര കര്‍ഷകനോട് കൈക്കൂലി; വെറ്റിനറി ഡോക്ടര്‍ അറസ്റ്റില്‍

ക്ഷീര കര്‍ഷകനോട് കൈക്കൂലി; വെറ്റിനറി ഡോക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പശുക്കളുടെ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് ക്ഷീര കര്‍ഷകനില്‍ നിന്നും കൈക്കൂലി വാങ്ങിയ വെറ്റിനറി ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പെരിനാട് വച്ചാണ് വെറ്റിനറി ഡോക്ടര്‍ ബിനോയി ചാക്കോയെ വിജിലന്‍സ് സംഘം പിടികൂടിയത്.

കര്‍ഷകന്റെ വീട്ടിലെത്തിയാണ് ഡോക്ടര്‍ 2500 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. പണം ഡോക്ടര്‍ വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു. ബിനോയി ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.