കോഴിക്കോട്: കരിപ്പൂരില്‍ ദോഹയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 9.45ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകുന്നത്.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം പുറപ്പെടാന്‍ വൈകുന്നതെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് കിട്ടി. വിമാനം വൈകിട്ട് 3.30ന് പുറപ്പെടുമെന്ന് കമ്പനി അറിയിച്ചു.