കൊച്ചി: എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം. ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
ഐക്കരനാട് പഞ്ചായത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിന പരിപാടിക്കിടെ പഞ്ചായത്ത് പ്രസിഡന്റും ട്വന്റി-20 നേതാക്കളും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് പി.വി. ശ്രീനിജന്‍ എംഎല്‍എയുടെ പരാതി.
കേസില്‍ വിശദമായ വാദം ബുധനാഴ്ച കേള്‍ക്കുമെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം കോടതി ബുധനാഴ്ച്ച പരിഗണിക്കും.