തിരുവനന്തപുരം: ചെയറിന്റെ മുന്നറിയിപ്പ് മറികടന്ന് പ്രസംഗം നീട്ടിക്കൊണ്ടു പോയ കെ.ടി ജലീലിന്റെ വായ അടപ്പിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന ചര്‍ച്ചയില്‍ പ്രസംഗം നീണ്ടതോടെയാണ് സ്പീക്കര്‍ ഇടപെട്ടത്.
പ്രസംഗം അവസാനിപ്പിക്കാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതിരുന്ന ജലീലിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്യുകയായിരുന്നു. ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ പോകുമ്പോള്‍ ചെയറുമായി സഹകരിക്കാതിരിക്കുന്നത് ശരിയല്ലെന്നും ഓര്‍മിപ്പിച്ചു.
ഈ ഭാഗത്ത് നിന്ന് ഒറ്റയാളല്ലേ ഉള്ളൂവെന്നും ഒറ്റക്കാര്യമേ പറയുന്നുള്ളൂവെന്നും പറഞ്ഞ് ജലീല്‍ പ്രസംഗം തുടരാന്‍ ശ്രമിച്ചതോടെ സ്പീക്കര്‍ തോമസ് കെ. തോമസ് എം.എല്‍.എക്ക് പ്രസംഗിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ അദ്ദേഹം സംസാരിക്കുമ്പോഴും ജലീല്‍ പ്രസംഗിക്കാന്‍ മുതിര്‍ന്നു. ഇതോടെയാണ് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്.