തൃശൂര്‍: കപ്പ് തെറാപ്പി ചികിത്സ നടത്തി വന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍.
ചേര്‍പ്പ് കരുവന്നൂരില്‍ ചികിത്സാ കേന്ദ്രം നടത്തി വന്ന കരുവന്നൂര്‍ തേലപ്പിള്ളി പുതുമനക്കര ഫാസില്‍ അഷ്‌റഫ് (38) ആണ് അറസ്റ്റിലായത്.
കപ്പ് തെറാപ്പി ചികിത്സയാണ് ഇസ്ര വെല്‍നസ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ ഇയാള്‍ നടത്തിയിരുന്നത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.