സ്വര്‍ണ വില വീണ്ടും 40,000 കടന്നു; ഒരാഴ്ച്ചക്കിടെ 1240 രൂപയുടെ വര്‍ധന

സ്വര്‍ണ വില വീണ്ടും 40,000 കടന്നു; ഒരാഴ്ച്ചക്കിടെ 1240 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 40,000 കടന്നു. ഇന്ന് 400 രൂപയാണ് പവന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 40240 രൂപയാണ് വില. ഗ്രാമിന് 5000 കടന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ 5030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിനു വില. രണ്ടാഴ്ച്ചക്കിടെ 1240 രൂപയാണ് വര്‍ധിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.