തിരുവനന്തപുരം: ഗവര്‍ണറുമായുള്ള പോര് കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിയമസഭാ സമ്മേളനം പിരിഞ്ഞതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും സമ്മേളനം ചേരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ സമ്മേളനത്തിലാണ് ഗവര്‍ണറുമായുള്ള പോര് കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗവര്‍ണറോടുള്ള വിരോധം തീര്‍ക്കാനാണ് നിയമസഭാ സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സമ്മേളനം അവസാനിച്ചാല്‍ അക്കാര്യം സ്പീക്കര്‍ വഴി ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇക്കുറി ആ നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്നലെ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചിരുന്നു. എന്നാല്‍ 15ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടരാമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
ജനുവരിയില്‍ ആയിരിക്കും സഭ തുടരുക. ഇതില്‍ നയപ്രഖ്യാപനം നീട്ടിവെച്ചുകൊണ്ട് ബജറ്റ് അവതരിപ്പിക്കും. അങ്ങനെയെങ്കില്‍ സഭ അവസാനിക്കുന്ന വേളയിലായിരിക്കും നയ പ്രഖ്യാപനം.