കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ സ്വത്ത് കണ്ടു കെട്ടി ഇ.ഡി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് സൂരജിന്റെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്ത് കണ്ടു കെട്ടിയത്.
സൂരജിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവ കണ്ടു കെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് വിവിധ ഘട്ടങ്ങളിലായി വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ച എന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സാമ്പദന കേസില്‍ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇ.ഡി കള്ളപ്പണ കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും. അന്വേഷണത്തിന്റെ ഭാഗമായി എട്ട് കോടി രൂപയുടെ സ്വത്തുകള്‍ ഇ.ഡി. നേരെത്തെയും കണ്ടുകെട്ടിയിട്ടുണ്ട്.
അനധികൃതമായി കാണിക്കലാക്കിയ പണം ഉപയോഗിച്ച് ഭാര്യ, ബന്ധുക്കള്‍, ബെനാമികള്‍ അടക്കമുള്ളവരുടെ പേരില്‍ സൂരജ് ഭൂമിയും വാഹനവും അടക്കമുള്ള വസ്തുക്കള്‍ സ്വന്തമാക്കി എന്നാണ് കണ്ടെത്തല്‍.