ഇരിങ്ങാലക്കുട: മുന്‍ ഡിജിപി ഡോ. സിബി മാത്യൂസിന് ഇരിങ്ങാലക്കുട രൂപതയുടെ കേരള സഭാതാരം അവാര്‍ഡ്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ ലിന്‍സി പീറ്ററിനും ഇരിങ്ങാലക്കുടയിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍ ജെയ്‌സന്‍ കരപ്പറമ്പിലിനും സേവനപുരസ്‌കാരവും നല്‍കും.
രൂപത പ്രസിദ്ധീകരണമായ കേരള സഭയുടെ ഡിസംബര്‍ 17ന് നടക്കുന്ന കുടുംബ സംഗമത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു.