മൂടല്‍ മഞ്ഞ്: തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി

മൂടല്‍ മഞ്ഞ്: തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയിലെത്തി

കൊച്ചി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ട വിമാനങ്ങള്‍ കൊച്ചിയില്‍ മടങ്ങിയെത്തി. നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങളാണ് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്.

എയര്‍ ഇന്ത്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം എമിറേറ്റ്സിന്റെ ദുബൈയില്‍ നിന്നുള്ള വിമാനം ഗള്‍ഫ് എയറിന്റെ ബഹറൈനില്‍ നിന്നുള്ള വിമാനം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയില്‍ നിന്നുള്ള വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.

ഇന്ന് പുലര്‍ച്ചെ മുതല്‍ കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. കാഴ്ച പരിധി കുറയ്ക്കത്തക്ക കനത്തിലാണ് മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചിയില്‍ ഇത്തരത്തില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.