കളിക്കുന്നതിനിടെ ഷോക്കേറ്റു; പത്ത് വയസുകാരന്‍ മരിച്ചു

കളിക്കുന്നതിനിടെ ഷോക്കേറ്റു; പത്ത് വയസുകാരന്‍ മരിച്ചു

കട്ടപ്പന: കളിക്കുന്നതിനിടെ ഷോക്കേറ്റ 10 വയസുകാരന്‍ മരിച്ചു. കൊച്ചുതോവാള പാറയ്ക്കല്‍ ജയ്‌മോന്റെ മകന്‍ അഭിനവാണ് മരിച്ചത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം വെള്ളാരംകുന്നിലെ അഭിനവിന്റെ അമ്മയുടെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.

സര്‍വീസ് വയറുകള്‍ ഇവിടെ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. ഇതില്‍ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് ബഹളം കേട്ട് തൊട്ടടുത്തുള്ള രണ്ട് പേര്‍ ഓടിയെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.