തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അന്ത്യശാസനം. സെക്രട്ടറിയേറ്റിലും കളക്ട്രേറ്റിലുമടക്കം ഇത് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ നിര്‍ദേശങ്ങള്‍ നടപ്പാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി നിലപാട് കടുപ്പിച്ചത്.
ബയോമെട്രിക് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പു വരുത്താനും ജോലി സമയത്ത് ജീവനക്കാര്‍ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കാനുമൊക്കെയാണ് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ കാരണം. ജീവനക്കാരുടെ ഹാജര്‍ ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.