വിജിലന്‍സ് സിഐക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍

വിജിലന്‍സ് സിഐക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെമ്പായത്ത് വിജിലന്‍സ് സിഐക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. എയര്‍ഫോഴ്‌സ് ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. വെമ്പായം തേക്കടയിലാണ് ആക്രമണം നടന്നത്.

പരിക്കേറ്റ വിജിലന്‍സ് സി.ഐ യഹിയ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ ഫോഴ്‌സ് ജീവനക്കാരന്റെ വിവാഹ വാര്‍ഷിക പാര്‍ട്ടിക്കെത്തിയവര്‍ സി.ഐയുടെ വീടിന്റെ ഗേറ്റിനു കുറുകെ വാഹനമിട്ടതാണ് തര്‍ക്കത്തിന്റെ തുടക്കം.

ഇത് മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. എയര്‍ഫോഴ്‌സ് ജീവനക്കാരനും സുഹൃത്തുക്കളുമാണ് വിജിലന്‍സ് സി.ഐ യഹിയ ഖാനെ മര്‍ദ്ദിച്ചത്.

സി.ഐ കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.