കൊച്ചി: ക്രിസ്തുമസ് ദിനം പ്രവൃത്തി ദിവസമാക്കാനുള്ള സർക്കാർ നീക്കത്തിനിടെ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.
ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25 ന് എന്‍എസ്എസ്, എന്‍സിസി ക്യാമ്പുകള്‍ നടത്താനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപമാകുന്നതിനിടെയാണ് കൂടിക്കാഴ്ച്ച.
ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ കര്‍ദിനാള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി. എന്‍എസ്എസ് ക്യാമ്പിന്റെ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.
ക്രൈസ്തവര്‍ വിശ്വാസപരമായി പ്രാധാന്യം കല്‍പ്പിക്കുന്ന ദിവസങ്ങളില്‍ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന പ്രവണത വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് കെസിബിസിയും വിവിധ കമ്മീഷനുകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.